കണ്ണൂർ: കാർ വാടകക്ക് എടുത്ത ശേഷം മറിച്ച് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടു പേർ പിടിയിൽ. കേസിൽ ഒളിവിലായിരുന്ന ശ്രീകണ്ഠപുരം ചെങ്ങളായി സ്വദേശികളായ വി. അമീർ (23), പുതിയത്ത് ഹൗസിൽ ജംഷാദ് (26) എന്നിവരാണ് പിടിയിലായത്.
സംഘത്തിലെ കക്കാട് സ്വദേശിയായ അശ്വാൻ (27) ഇപ്പോഴും ഒളിവിലാണ്. മാസങ്ങൾക്ക് മുമ്പ് ചൊവ്വ വിശ്വാസിൽ കെ.പി. കിരണിന്റെ ഭാര്യ അർച്ചന വേണുഗോപാലിന്റെ ഉടമസ്ഥതയിലുള്ള കാർ മൂന്നംഗ സംഘം വാടകക്കെടുത്ത ശേഷം തിരിച്ചു നൽകാതെ പണയപ്പെടുത്തി പണവുമായി മുങ്ങുകയായിരുന്നു.
Read Also : ഐഎംഎഫിന്റെ ഏഷ്യ-പസഫിക് മേധാവിയായി കൃഷ്ണ ശ്രീനിവാസൻ സ്ഥാനമേൽക്കും
തുടർന്ന്, ഉടമ ടൗൺ പൊലീസിൽ പരാതി നൽകിയതോടെ ഇവർ ഒളിവിൽ പോയി. പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ സി.എച്ച്. നസീബും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments