Latest NewsKeralaNews

സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍

കറുത്ത് ഉയരം കുറഞ്ഞ പ്രതിയുടെ ഇടതുകൈയില്‍ ആശുപത്രിയില്‍നിന്നു കെട്ടിക്കൊടുക്കുന്ന ബാന്‍ഡ് എയ്ഡ് ഉണ്ടായിരുന്നതായി ബസ് കണ്ടക്ടറുടെ മൊഴിയില്‍ ഉണ്ടായിരുന്നു

ചെറായി: സ്വകാര്യ ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തി മുങ്ങിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ മുനമ്പം പോലീസ് കസ്റ്റഡിയിലെടുത്തു .

താന്‍ നിരപരാധിയാണെന്നും സംഭവസമയം 15 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്ത് ജോലി ചെയ്യുകയായിരുന്നുവെന്നും അതിനു തെളിവുകളും സാക്ഷികളുമുണ്ടെന്നും ഇയാള്‍ പറയുന്നു. ഇതേത്തുടര്‍ന്ന്, ഇയാളെ ഡിഎന്‍എ ടെസ്റ്റിനു വിധേയനാക്കാനാണ് നീക്കം.

Read Also:ലഹരിമരുന്ന് കേസില്‍ ജാമ്യം കിട്ടിയതിന് കോടതി വളപ്പില്‍ ഗുണ്ടകളുടെ ആഘോഷം

ബസിലിരുന്ന് ഉറങ്ങിപ്പോയ യുവതി പ്രതിയെ കണ്ടിരുന്നില്ല. പ്രതിയാകട്ടെ കൃത്യം നടത്തിയ ശേഷം കുഴുപ്പിള്ളി ചെറുവൈപ്പ് കവലയില്‍ ബസ് ഇറങ്ങി മുങ്ങുകയായിരുന്നു. അജ്ഞാതനായ പ്രതിക്കായി ബസ് ജീവനക്കാര്‍ നല്‍കിയ സൂചനകളനുസരിച്ച് രേഖാചിത്രം തയാറാക്കിയാണ് പോലീസ് അന്വേഷണം നടത്തിയത്. കറുത്ത് ഉയരം കുറഞ്ഞ പ്രതിയുടെ ഇടതുകൈയില്‍ ആശുപത്രിയില്‍നിന്നു കെട്ടിക്കൊടുക്കുന്ന ബാന്‍ഡ് എയ്ഡ് ഉണ്ടായിരുന്നതായി ബസ് കണ്ടക്ടറുടെ മൊഴിയില്‍ ഉണ്ടായിരുന്നു. ഇതുപ്രകാരം പോലീസ് പ്രാദേശികമായി ആശുപത്രികളില്‍ നടത്തിയ അന്വേഷണത്തിലാണ് കുഴുപ്പിള്ളി സ്വദേശിയായ യുവാവ് കസ്റ്റഡിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button