ആലുവ: നിരവധി കുറ്റകൃത്യങ്ങളിലേർപ്പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ആമ്പല്ലൂർ മാടപ്പിള്ളി വീട്ടിൽ ആദർശ് ചന്ദ്രശേഖരനെയാണ് (25) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ചോറ്റാനിക്കര, മുളന്തുരുത്തി, തൃപ്പൂണിത്തുറ, ഹിൽപാലസ് പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കവർച്ച, മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ജയിലിലടക്കപ്പെട്ട യുവാവ്.
Post Your Comments