Latest NewsNewsIndiaCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു: പ്രതികളെ ജീവനോടെ കത്തിച്ചു, ഒരാൾ മരിച്ചു

റാഞ്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് രണ്ട് യുവാക്കളെ ഗ്രാമവാസികൾ മർദ്ദിക്കുകയും തീകൊളുത്തുകയും ചെയ്തു. തീപടർന്ന് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് വ്യാഴാഴ്ച അറിയിച്ചു. ജാർഖണ്ഡിലെ ഗുംല ജില്ലയിൽ ആണ് സംഭവം. സദർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിന്റെ ഞെട്ടലിൽ ആണ് പ്രതികളുടെ കുടുംബം.

പരിക്കേയാൽ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണെന്ന് ഗുംല സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) മനീഷ് ചന്ദ്ര ലാൽ പറഞ്ഞു. ബുധനാഴ്ച ഇരുവരും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം. പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വീട്ടുകാരും മറ്റ് ഗ്രാമവാസികളും പ്രതികളെ സമീപപ്രദേശത്തുനിന്ന് പിടികൂടുകയും തുടര്‍ന്ന് സ്വന്തം പ്രദേശത്ത് എത്തിച്ച ശേഷം ഇരുവരെയും മര്‍ദ്ദിക്കുകയും തീ കൊളുത്തുകയുമായിരുന്നു. പ്രതികളുടെ ബൈക്കും നാട്ടുകാര്‍ കത്തിച്ചു.

പ്രതികളില്‍ ഒരാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. മറ്റേയാള്‍ ഗുരുതരാവസ്ഥയിലാണ്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയക്ക് വിധേയമാക്കുമെന്നും ക്രമസമാധാനത്തിനായി പ്രദേശത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചതായും ചന്ദ്ര ലാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button