മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ സ്വർണ്ണക്കടത്ത് സംഭവത്തിൽ ഗുരുതര ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെതിരെ ഷാജ് കിരണ്‍ രംഗത്ത്. മക്കൾ ഇല്ലാതിരുന്ന തങ്ങൾക്ക് സ്വപ്‌ന സുരേഷ് വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്‌തെന്ന ഗുരുതര ആരോപണമാണ് ഷാജ് കിരണ്‍ ഉയർത്തുന്നത്. സ്വപ്‌നയുമായി വ്യക്തിപരമായി അടുപ്പമുണ്ട്. സ്വപ്നയെ പരിചയപ്പെടുത്തിയത് എം.ശിവശങ്കറല്ലെന്നും ഷാജ് കിരണ്‍ പറഞ്ഞു.
ഷാജ് കിരണിന്റെ വാക്കുകൾ ഇങ്ങനെ,
ഇബ്രാഹിം എന്ന തന്റെ സുഹൃത്താണ് സ്വപ്‌നയേയും തന്നെയും പരിചയപ്പെടുത്തിയത്. അല്ലാതെ എം.ശിവശങ്കറല്ല. ഇബ്രാഹിമിന്റെ ഒരു പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്.
read also: കാമുകിയെ വീട്ടിലെത്തിച്ച് ഭാര്യയുടെ മുന്നിൽ ദിവസങ്ങളോളം ലൈംഗിക ബന്ധം: ഭാര്യ ജീവനൊടുക്കി
വിജിലന്‍സ് സരിത്തിനെ കസ്റ്റഡിയിലെടുത്തത് താന്‍ അറിഞ്ഞത് സ്വപ്ന വഴിയാണ്. സരിത്തിനെ കസ്റ്റഡിയിലെടുത്ത വിവരം ഞാന്‍ ചില മാധ്യമ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. അവര്‍ തന്നെ തിരികെ വിളിച്ച് വിജിലന്‍സാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത് എന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനായിരുന്നപ്പോഴുള്ള തന്റെ സോഴ്‌സിലുള്ള ചില ഉദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ ലൈഫ് മിഷന്‍ കേസിലാണ് അറസ്റ്റ് എന്ന് അറിഞ്ഞു. ഇത് താന്‍ സ്വപ്നയെ വിളിച്ചു പറയുക മാത്രമാണ് ഉണ്ടായത്.
ഇവരുമായി എന്താണ് 60 ദിവസമായുള്ള ബന്ധമെന്ന് എല്ലാവരും ചോദിച്ചു. തനിക്കും ഭാര്യയ്ക്കും കുട്ടികളില്ല. തങ്ങള്‍ക്ക് സ്വപ്‌ന ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ തങ്ങള്‍ പൈസ നല്‍കാമെന്ന് അറിയിച്ചെങ്കിലും സ്വപ്‌ന നിരസിച്ചു. ഷാജിയോടുള്ള വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സമ്മതിച്ചതെന്നായിരുന്നു സ്വപ്‌ന അറിയിച്ചത്. ഇമോഷണല്‍ കാര്യമായതുകൊണ്ടാണ് ഇത് ഇതുവരെ പുറത്ത് വിടാതിരുന്നത്. ഇതെല്ലാം തന്റെ ഭാര്യക്കും അറിയാമെന്നും പറഞ്ഞ ഷാജ് കിരണ്‍ വക്കീല്‍ പറഞ്ഞിട്ടാണ് മുഖ്യമന്ത്രിയുടെ പേരും അവരുടെ ഭാര്യയുടെയും മകളുടെയും പേരും കോടതില്‍ പറഞ്ഞതെന്ന് സ്വപ്‌ന തന്നോട് പറഞ്ഞുവെന്നും ട്വന്റിഫോറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു.
Post Your Comments