തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ മഹാബലിപുരത്ത് വച്ച് ഇന്ന് വിവാഹിതരായിരിക്കുകയാണ്. സൂപ്പർ താരങ്ങൾ പങ്കെടുത്ത വിവാഹ ചടങ്ങുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. എന്നാൽ ഈ വിവാഹം അറിഞ്ഞില്ലേയെന്നും ഇടയ ലേഖനം ഇറക്കാത്തത് എന്തുകൊണ്ടാണെന്നും പരിഹസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഒരു യുവാവ്.
മതം മാറ്റി അമ്പലങ്ങളിൽ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയിൽ അച്ചനോ, സഭയ്ക്കോ, കാസയ്ക്കോ, സാക്ഷാൽ പി.സിയ്ക്കോ പ്രതിഷേധം വല്ലതുമുണ്ടോ? എന്നാണു കുറിപ്പിൽ ചോദിക്കുന്നത്.
read also: സ്വകാര്യ മേഖലാ തൊഴിലാളികളുടെ എണ്ണത്തിൽ 8.5 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് യുഎഇ
പോസ്റ്റ് പൂർണ്ണ രൂപം
അച്ചോ,
ഞാൻ മലപ്പുറം മാപ്പളയാണ്.
ഇപ്പോൾ ചോദിക്കാൻ പാടുണ്ടോ എന്നും എനിക്കറിയാൻമേല. നമ്മുടെ തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചു ഡയാന മറിയം കുര്യനെ ( നയൻതാര എന്നാണ് പുതിയ പേരെന്ന് കേൾക്കുന്നു ?)
പ്രായത്തിൽ കുറഞ്ഞ ഒരു തമിഴ് അണ്ണാച്ചിപ്പയ്യൻ വിഘ്നേഷ് ശിവൻ അടിച്ചോണ്ട്പോയി, ഹൈന്ദവ ആചാരങ്ങൾപ്രകാരം കല്യാണം കഴിച്ചത് ഏതുതരം “ജിഹാദിൽ” പെടും?!
അല്ലച്ചോ,
മതം മാറ്റി അമ്പലങ്ങളിൽ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയിൽ അച്ചനോ, സഭയ്ക്കോ, കാസയ്ക്കോ, സാക്ഷാൽ പീസിക്കോ പ്രതിഷേധം വല്ലതുമുണ്ടോ?!
അതോ തിരുവമ്പാടിയിലെ DYFI ചെക്കന്മാർ വല്ലവരും പ്രേമിച്ചു കല്യാണം കഴിച്ചാൽ മാത്രമേ ഇടഞ്ഞ ലേഖനം, ഛെ… ഇടയലേഖനം ഇറക്കത്തൊള്ളോ…?! ??
https://www.facebook.com/MachoMaestro/posts/10225954638765119
Post Your Comments