പണനയ അവലോകന യോഗത്തിനു ശേഷം പുതിയ നിർദ്ദേശങ്ങളുമായി ആർബിഐ. ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കാനാണ് ആർബിഐ നിർദ്ദേശിച്ചിട്ടുള്ളത്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ ഈ സേവനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള ആദ്യ നടപടി റുപേ ക്രെഡിറ്റ് കാർഡുകളിലാണ് ആരംഭിക്കുന്നത്. പിന്നീട്, ഈ സേവനം വിസ, മാസ്റ്റർ കാർഡ് എന്നിവയിലും ലഭ്യമാകും. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് യുപിഐ വഴി ഇനി മുതൽ ഇടപാടുകൾ നടത്താൻ സാധിക്കും.
Post Your Comments