Latest NewsNewsIndiaBusiness

യുപിഐ പേയ്മെന്റ്: ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത

ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള ആദ്യ നടപടി റുപേ ക്രെഡിറ്റ് കാർഡുകളിലാണ് ആരംഭിക്കുന്നത്

പണനയ അവലോകന യോഗത്തിനു ശേഷം പുതിയ നിർദ്ദേശങ്ങളുമായി ആർബിഐ. ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കാനാണ് ആർബിഐ നിർദ്ദേശിച്ചിട്ടുള്ളത്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ ഈ സേവനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള ആദ്യ നടപടി റുപേ ക്രെഡിറ്റ് കാർഡുകളിലാണ് ആരംഭിക്കുന്നത്. പിന്നീട്, ഈ സേവനം വിസ, മാസ്റ്റർ കാർഡ് എന്നിവയിലും ലഭ്യമാകും. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് യുപിഐ വഴി ഇനി മുതൽ ഇടപാടുകൾ നടത്താൻ സാധിക്കും.

Also Read: സ്വപ്നക്കും പി.സി ജോർജിനുമെതിരെ കേസെടുത്തെന്ന് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button