ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുളള ഇടപാടുകളുടെ പരിധിയിൽ മാറ്റം വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിവിധ വരിസംഖ്യകൾ അടയ്ക്കുന്നതിന് ഏർപ്പെടുത്തിയ പരിധിയാണ് പുതുക്കിയത്. 5,000 രൂപയിൽ നിന്നും 15,000 രൂപയായാണ് ഇടപാട് പരിധി ഉയർത്തിയത്.
ഇ- മാൻഡേറ്റിന് പുതിയ ചട്ടം രൂപീകരിക്കുന്നതോടെ ഉപയോക്താക്കളുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ കഴിയും. ഇൻഷുറൻസ്, ഗ്യാസ്, വൈദ്യുതി ബില്ലുകൾ, വിദ്യാഭ്യാസ ഫീസ് തുടങ്ങി വിവിധ ഇടപാടുകൾ നടത്തുന്നതിനാണ് ഇ- മാൻഡേറ്റ് നൽകുന്നത്. വിവിധ സേവനങ്ങൾക്ക് പണമടയ്ക്കാനുള്ള സമയമായാൽ സേവന ദാതാക്കൾ ഉപയോക്താക്കൾക്ക് സന്ദേശം അയക്കും. ഈ സന്ദേശത്തിന് അനുസൃതമായി അക്കൗണ്ടിൽ നിന്നും പണം ഈടാക്കാൻ ഇ- മാൻഡേറ്റ് വഴി അനുമതി ലഭിക്കും. ഇത്തരം ഇടപാടുകൾക്കാണ് റിസർവ് ബാങ്ക് പരിധി ഏർപ്പെടുത്തിയത്.
Also Read:
Post Your Comments