എം റൂബിയുടെ ബീറ്റ വേർഷന്റെ പ്രവർത്തനം ആരംഭിച്ചു. പ്രകൃതിദത്ത റബറിന്റെ ഇ- വിപണന സംവിധാനമാണ് എം റൂബി. ഇ- വിപണന സംവിധാനത്തിലൂടെ വിപണന രീതി കൂടുതൽ സുതാര്യമാക്കുക എന്നതാണ് ലക്ഷ്യം.
എം റൂബി സംവിധാനത്തിലൂടെ ഇന്ത്യൻ റബറിനെ വിപണികളിൽ കൂടുതലായി പരിചയപ്പെടുത്താൻ സാധിക്കും. ഇത് വിപണന രംഗത്ത് മികച്ച നേട്ടം കൈവരിക്കാൻ സഹായിക്കും. കൂടാതെ, നിലവിലുള്ള വ്യാപാര സംവിധാനത്തെ മെച്ചപ്പെടുത്താനും കർഷകർക്ക് കൂടുതൽ നേട്ടം ഉണ്ടാക്കാനുമാണ് റബർ ബോർഡ് ലക്ഷ്യമിടുന്നത്.
Also Read: കല്യാൺ ജ്വല്ലേഴ്സ്: സമ്മർ സ്പെഷ്യൽ ബൊനാൻസയിലെ ഭാഗ്യശാലികളെ പ്രഖ്യാപിച്ചു
Post Your Comments