ErnakulamLatest NewsKeralaNewsBusiness

സ്റ്റാർട്ടപ്പ് കോൺക്ലേവിന് നാളെ തുടക്കമാകും

സ്റ്റാർട്ടപ്പ് രംഗത്തെ വിദഗ്ധരോട് സംവദിക്കുവാനുള്ള അവസരവും ഒരുക്കുന്നുണ്ട്

സ്റ്റാർട്ടപ്പ് കോൺക്ലേവ് 2022 ന് നാളെ തുടക്കമാകും. ജൂൺ 10, 11 തീയതികളിൽ കൊച്ചിയിലെ സ്റ്റാർട്ടപ്പ് മിഷനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റാർട്ടപ്പ് മിഷൻ, 10000 സ്റ്റാർട്ടപ്പ്, ടൈ കേരള, കെഐഇഡി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റാർട്ടപ്പ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുക്കും. സ്റ്റാർട്ടപ്പ് രംഗത്തേക്ക് പുതുതായി വരുന്നവർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. കൂടാതെ, സ്റ്റാർട്ടപ്പ് രംഗത്തെ വിദഗ്ധരോട് സംവദിക്കുവാനുള്ള അവസരവും ഒരുക്കുന്നുണ്ട്. സ്റ്റാർട്ടപ്പ് രംഗത്തെ പുതിയ ട്രെൻഡുകൾ, സാധ്യതകൾ എന്നിവയും ചർച്ച ചെയ്യും.

Also Read: എട്ട് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്: തീവ്രവാദ ബന്ധമെന്ന് സംശയിക്കുന്നവരുടെ ഓഫീസുകളിലും വീടുകളിലും റെയ്ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button