KeralaLatest NewsNews

‘മിസ്റ്റർ വിനു… മലപ്പുറം പഴയ മലപ്പുറമല്ല, മലപ്പുറത്തെ കാക്കാമാർ പഴയ കാക്കാമാരുമല്ല’: കെ.ടി ജലീൽ

മാധ്യമപ്രവർത്തകൻ വിനു വി ജോണിനെ പരിഹസിച്ച് കെ.ടി ജലീൽ. മുസ്ലിം പേരുള്ള എല്ലാവരും അദ്ദേഹത്തിന് വിവരദോഷികളും അൽപ്പന്മാരുമാണെന്നും, മറ്റുള്ളവരെ പരിഹസിച്ച് അട്ടഹസിക്കലാണ് മാധ്യമ പ്രവർത്തനമെന്നാണ് അയാളുടെ ധാരണയെന്നും കെ.ടി ജലീൽ ആക്ഷേപിച്ചു. ഏഷ്യാനെറ്റ് കുളത്തിലെ തവളയെന്നാണ് വിനു വി ജോണിനെ ജലീൽ അഭിസംബോധന ചെയ്യുന്നത്.

‘മിസ്റ്റർ വിനു, മലപ്പുറം പഴയ മലപ്പുറമല്ല. മലപ്പുറത്തെ കാക്കാമാർ പഴയ കാക്കാമാരുമല്ല. അവരിന്ന് ബൗദ്ധിക വൈജ്ഞാനിക രംഗത്ത് ഒരു പാട് മുന്നോട്ടു പോയി. അതിൽ അസൂയ പൂണ്ടിട്ട് കാര്യമില്ല. എല്ലാ കാലത്തും ആരാൻ്റെ വിറകുവെട്ടികളും വെള്ളം കോരികളുമാകാൻ അവരെ കിട്ടില്ല. അവർക്കുമറിയാം നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വ്യാപാര സ്ഥാപനങ്ങളും നടത്താൻ. അവർക്കുമറിയാം കലാ സാംസ്കാരിക സിനിമാ ചാനൽ മേഖലകളിൽ തിളങ്ങാൻ. അവർക്കുമറിയാം ഭരണ രംഗത്ത് മികവ് പ്രകടിപ്പിക്കാൻ. രാജ്യത്തുണ്ടായ പൊതു വികസന സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഇതെല്ലാം സഹോദര മതസ്ഥരെപ്പോലെ അവരും നേടിയത്’, ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.

ഒരു മുസ്ലിം പേരു കണ്ടാൽ ചുവപ്പ് കണ്ട കാളയെ പോലെ വിറളി പിടിച്ച് പരാക്രമം കാണിക്കാൻ ഇനിയെങ്കിലും തുനിയാതിരിക്കണമെന്ന് ജലീൽ വിനുവിനോട് ആവശ്യപ്പെടുന്നു. എൻ്റെ പേരാണ് നിങ്ങൾക്ക് പ്രശ്നമെങ്കിൽ നിങ്ങളുടെയൊക്കെ മതേതര സർട്ടിഫിക്കറ്റ് കിട്ടാൻ അതുമാറ്റാൻ തനിക്ക് മനസ്സില്ലെന്നും, ഇടതുപക്ഷത്ത് നിൽക്കുന്ന വിശ്വാസികളായ (പ്രാക്ടീസിംഗ്) മുസ്ലിങ്ങളെ താറടിച്ച് കാണിച്ച് മനോവീര്യം കെടുത്തി ലീഗിലും കോൺഗ്രസ്സിലും എത്തിച്ചു കൊടുക്കാമെന്ന് കരാറെടുത്തിട്ടുള്ളവർ വാങ്ങിയ അച്ചാരം തിരിച്ച് കൊടുക്കുന്നതാണ് മര്യാദയെന്നും ജലീൽ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button