ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയര്‍ന്നു.
Read Also: ‘മുഖ്യമന്ത്രിക്ക് ബിരിയാണി താൽപര്യമില്ല, എന്നാൽ എനിക്ക് ഇഷ്ടമാണ്’: ജലീൽ
2.13 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, ആകെ മരണം 52,47,23 ആയി ഉയര്‍ന്നു. ഇതുവരെ, 4,26,40,301 പേര്‍ രോഗമുക്തി നേടി. 98.71 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
രാജ്യത്ത് ഇന്നലെ 5,233 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1.62 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമാണ്. സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന കോവിഡ് കേസുകള്‍ രണ്ടായിരം കടന്നു. 2193 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.
Post Your Comments