അധിക സുരക്ഷ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കളിലേക്ക് ഈ സേവനം ഉടൻ എത്തും. വാട്സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പുകൾ നിയന്ത്രിക്കാനാണ് പുതിയ സെക്യൂരിറ്റി ലോഗിൻ സംവിധാനം നടപ്പാക്കുന്നത്.
വാട്സ്ആപ്പ് ബീറ്റ ഇൻഫോ റിപ്പോർട്ടുകൾ പ്രകാരം, സെക്യൂരിറ്റി ലോഗിൻ സംവിധാനം വികസിപ്പിച്ച് കൊണ്ടിരിക്കുന്നതിനാൽ ഇപ്പോൾ എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാകില്ല. ഇപ്പോൾ നിലവിലുള്ള 6 അക്ക കോഡ് പങ്കുവെച്ചാൽ വാട്ട്സ്ആപ്പ് അക്കൗണ്ട് മറ്റൊരു ഗാഡ്ജറ്റിൽ തുറക്കാൻ കഴിയുന്ന അവസ്ഥയിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. ഈ ഫീച്ചർ എത്തുന്നതോടെ വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷ ലഭിക്കും.
Post Your Comments