UAELatest NewsNewsInternationalGulf

ബസ് സ്‌റ്റോപ്പിൽ മറ്റ് വാഹനങ്ങൾ നിർത്തിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി ഐടിസി

അബുദാബി: ബസ് സ്റ്റോപ്പിൽ മറ്റ് വാഹനങ്ങൾ നിർത്തിയാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സംയോജിത ഗതാഗത കേന്ദ്രം (ഐടിസി). നിയമലംഘകർക്ക് 2000 ദിർഹം (42,294 രൂപ) പിഴ ചുമത്തുമെന്ന് ഐടിസി അറിയിച്ചു. ബസ് ഗതാഗതവും യാത്രക്കാരുടെ സുഗമമായ സഞ്ചാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: പബ്ജി ഗെയിം കളിക്കുന്നത് വിലക്കിയതിന് 16-കാരന്‍ അമ്മയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബസ് യാത്രക്കാരെ കയറ്റാനും ഇറക്കാനും ഉപയോഗിക്കുന്ന സ്ഥലം മറ്റു വാഹനങ്ങൾ അപഹരിക്കരുതെന്ന് ഐടിസി അഭ്യർത്ഥിച്ചു. സാമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു സംയോജിത ഗതാഗത കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

വാഹനമോടിക്കുന്നവർക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനും പ്രത്യേക പാർക്കിംഗ് സ്ഥലങ്ങളുണ്ടെന്ന് ഐടിസി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read Also: സത്യം മൂടിവയ്ക്കാനാകില്ല: സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button