KeralaLatest NewsNews

വാഹനങ്ങളിലെ സൺഫിലിം: വ്യാഴാഴ്ച്ച മുതൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സൺ ഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച്ച മുതൽ കർശന പരിശോധന ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ചന്ദ്രികയ്ക്ക് മരണമൊഴി, 90 വയസ്സ് പിന്നിട്ട പാരമ്പര്യത്തിന് തൂക്കു കയർ വിധിയ്ക്കപ്പെട്ടിരിക്കുന്നു: കുറിപ്പ്

വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളിൽ യാതൊരു രൂപമാറ്റവും അനുവദനീയമല്ല. കൂളിംഗ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളിൽ ഒട്ടിക്കരുതെന്ന് കോടതി വിധിയുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ഡ്രൈവ് നടത്താനും പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി.

Read Also: സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴികൊടുത്തതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയത : സന്ദീപ് വാര്യര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button