വ്യക്തിഗത ഭവനവായ്പകളുടെ പരിധിയിൽ മാറ്റങ്ങൾ വരുത്തി ആർബിഐ. സംസ്ഥാന, ഗ്രാമീണ ബാങ്കുകൾ നൽകുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധിയാണ് പുതുക്കിയത്. ഇതോടെ, വ്യക്തിഗത ഭവനവായ്പകളുടെ പരിധി 100 ശതമാനത്തിലധികമാണ് ഉയർത്തിയത്.
റൂറൽ കോ- ഓപ്പറേറ്റീവ് ബാങ്കുകൾക്ക് റസിഡൻഷ്യൽ ഹൗസിംഗ് പ്രൊജക്ടുകൾക്ക് ധനസഹായം നൽകാൻ സാധിക്കും. കൂടാതെ, അർബൻ സഹകരണ ബാങ്കുകൾക്ക് വിവിധ സേവനങ്ങൾ നൽകാനുള്ള അനുമതിയും ആർബിഐ നൽകിയിട്ടുണ്ട്.
Also Read: അപകടങ്ങൾ വർദ്ധിക്കുന്നു: 3 തരം ഇ- സ്‌കൂട്ടറുകൾക്ക് നിരോധനമേർപ്പെടുത്തി അബുദാബി
ധന നയ അവലോകന യോഗത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ബാങ്കിംഗ് രംഗത്തെ പുതിയ നടപടി ക്രമങ്ങൾ വ്യക്തമാക്കുകയും ചെയ്തു. പണപ്പെരുപ്പം നിയന്ത്രിക്കാൻ റിപ്പോ നിരക്കിൽ 50 ബേസിസ് പോയിന്റാണ് ആർബിഐ വർദ്ധിപ്പിച്ചത്.
Post Your Comments