റിയാദ്: സൗദി പൗരൻമാരല്ലാത്തവർ സമൂഹ മാധ്യമങ്ങളിൽ വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജനറൽ കമ്മീഷൻ ഫോർ ഓഡിയോ, വിഷ്വൽ മീഡിയയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ലൈസൻസ് ഇല്ലാത്തവർ സമൂഹ മാധ്യമങ്ങളിൽ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് സൗദി അറേബ്യയിലെ തൊഴിൽ നിയമങ്ങളുടെ ലംഘനമാണെന്ന് കമ്മീഷൻ അറിയിച്ചു.
പ്രവാസികളും സന്ദർശകരും ഉൾപ്പെടെ നിരവധി വിദേശികൾ ഇത്തരത്തിൽ നിയമ ലംഘനങ്ങൾ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവർക്ക് വിദേശ നിക്ഷേപ ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പരിശോധനയിൽ തെളിഞ്ഞു. നിയമ ലംഘകർക്ക് 5 വർഷം വരെ തടയും 5 ദശലക്ഷം റിയാൽ വരെ പിഴയും ആണ് ശിക്ഷയെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Read Also: സരിത്തിനെ തട്ടിക്കൊണ്ടുപോയതായുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ച് പോലീസ്
Post Your Comments