കേരള ഗ്രാമീൺ ബാങ്കിന്റെ 2021-22 സാമ്പത്തിക വർഷത്തെ ലാഭം പ്രഖ്യാപിച്ചു. 124.14 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 33.43 കോടി രൂപയായിരുന്നു ലാഭം. ഇത്തവണ പ്രവർത്തന ലാഭത്തിലും വർദ്ധനവ് രേഖപ്പെടുത്തി. പ്രവർത്തന ലാഭം 195.66 കോടി രൂപയിൽ നിന്ന് 412.16 കോടി രൂപയിലെത്തി.
പലിശയിതര വരുമാനം 27 ശതമാനമായാണ് ഉയർന്നത്. കൂടാതെ, അറ്റ പലിശ വരുമാനം 23 ശതമാനമാണ്. മൊത്തം ബിസിനസിൽ 6.50 ശതമാനമാണ് വളർച്ച. ഇതോടെ, മൊത്തം ബിസിനസ് 41,113 കോടി രൂപയായി. നിക്ഷേപം 8.4 ശതമാനവും വായ്പകൾ 4.5 ശതമാനവും വർദ്ധിച്ചു. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 3.08 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി പൂജ്യം ശതമാനവുമാണ്. ബാങ്കിംഗ് രംഗത്തെ ഏറ്റവും മികച്ച നിഷ്ക്രിയ ആസ്തി നിലവാരമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
Also Read: യുഎഇയിൽ ദേശീയ മാധ്യമ ഓഫീസ് സ്ഥാപിക്കും: പ്രമേയം പാസാക്കി ശൈഖ് മൻസൂർ ബിൻ സായിദ്
Post Your Comments