കേരള ഫിനാൻഷ്യൽ കോർപറേഷന് 13.17 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ വർഷത്തെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇരട്ടി ലാഭമാണ് ഉള്ളത്. കഴിഞ്ഞ വർഷം 6.58 കോടിയാണ് അറ്റാദായം രേഖപ്പെടുത്തിയത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ.
പ്രവർത്തന ലാഭവും ഇത്തവണ വർദ്ധിച്ചു. ഇത്തവണ 193 കോടിയാണ് പ്രവർത്തന ലാഭം. കഴിഞ്ഞ വർഷം ഇത് 153 കോടി രൂപയായിരുന്നു. വായ്പ ആസ്തി 4,751 കോടി രൂപയാണ്. കൂടാതെ, നിഷ്ക്രിയ ആസ്തി നിയന്ത്രിക്കാനും കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് കെഎഫ്സി കുടിശികക്കാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. പകരം, അദാലത്ത് നടത്തി 83.73 കോടി രൂപ സമാഹരിച്ചു.
Also Read: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു
Post Your Comments