ചേർത്തല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണി ട്രാപിൽ കുടുക്കിയ ദമ്പതികൾ പിടിയിൽ. കണിച്ചുകുളങ്ങരയിൽ വാടകയ്ക്കു താമസിയ്ക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ദേവസ്വം വീട്ടിൽ സുനീഷ് (31), ഭാര്യ സേതുലക്ഷ്മി (28) എന്നിവരാണ് പൊലീസ് പിടിയിലായത്. മാരാരിക്കുളം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Also : മഴമുന്നറിയിപ്പ്: ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് , മത്സ്യ ബന്ധനത്തിന് വിലക്ക്
തൊടുപുഴ സ്വദേശിയായ പ്രവാസി യുവാവിനെയാണ് പ്രണയം നടിച്ച് വീട്ടിലെത്തിച്ച് കുടുക്കിയത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ സേതുലക്ഷമി, സുനീഷിന്റെ ഒത്താശയോടെ വാടക വീട്ടിലെത്തിച്ച് സേതുലക്ഷ്മിയുമൊന്നിച്ചുള്ള നഗ്നദൃശ്യം ഫോണിൽ പകർത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും എടിഎം കാർഡ് അടക്കമുള്ള രേഖകൾ പിടിച്ച് വാങ്ങുകയായിരുന്നു. തുടർന്ന്, ഭീഷണിപ്പെടുത്തി എടിഎം കാർഡിന്റെ രഹസ്യ നമ്പർ വാങ്ങി പണം വാങ്ങി. തുടർന്ന്, യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Post Your Comments