പയ്യന്നൂർ: ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിഎസ്എൻഎൽ ജീവനക്കാരിക്ക് പരിക്കേറ്റു. ചെറുപുഴ ബിഎസ്എൻഎൽ ഓഫീസിലെ ജീവനക്കാരി കോറോം സ്വദേശിനി ശ്രീലതയ്ക്കാണ് (46) പരിക്കേറ്റത്.
ഇന്നലെ രാവിലെ പത്തേമുക്കാലോടെ മാത്തിൽ വടവന്തൂർ വളവിലാണ് അപകടം നടന്നത്. പയ്യന്നൂർ നിന്ന് ചെറുപുഴയ്ക്ക് പോകുന്ന സ്വകാര്യ ബസും പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.
Read Also : ഉവൈസിക്ക് കനത്ത തിരിച്ചടി: അഞ്ചില്‍ നാല് പാര്‍ട്ടി എം.എല്‍.എമാരും ആര്.ജെ.ഡിയിലേക്ക്
അപകടത്തിൽ ബസിന്റെ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ശ്രീലതയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഇവരെ പയ്യന്നൂർ സ്വകാര്യ ആശുപത്രിയിലെ പ്രഥമ ചികിത്സയ്ക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments