Latest NewsKerala

BREAKING- സ്വപ്നക്കും പി.സി. ജോര്‍ജിനുമെതിരെ കലാപ ശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ആരോപണത്തിന് പിന്നില്‍ ഗൂ‍ഡാലോചനയെന്ന പരാതിയില്‍ സ്വപ്നക്കെതിരെ കേസെടുത്തു. സ്വപ്നക്കും പി.സി. ജോര്‍ജിനുമെതിരെ കെ ടി ജലീലിന്റെ പരാതിയിൽ കലാപ ശ്രമത്തിനാണ് കേസെടുത്തത്. ആരോപണത്തിന് പിന്നാലെ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തിയ സമരം കലാപത്തിന് ശ്രമമെന്നായിരുന്നു പരാതി.

അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കാനും തീരുമാനം. മുഖ്യമന്ത്രിയും ഡി.ജി.പിയും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പരാതിയുമായി ജലീലെത്തിയത്. എന്നാല്‍ വകുപ്പ് ചുമത്തുന്നതില്‍ ആശയക്കുഴപ്പമുള്ളതിനാലായിരുന്നു ഇതുവരെ കേസെടുക്കാതിരുന്നത്.

അതേസമയം മുഖ്യമന്ത്രിക്ക് പരിപൂർണ്ണ പിന്തുണയുമായി സിപിഎം രംഗത്തെത്തി. സ്വപ്നയുടെ ആരോപണം വ്യാജമാണെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നുമാണ് സിപിഎം ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button