പാലക്കാട്: നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ, സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ളാറ്റില്‍ നിന്ന് തട്ടിക്കൊണ്ടുപോയതല്ലെന്ന് വിജിലന്‍സ്. സരിത്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലൈഫ് മിഷന് കേസില്‍ മൊഴിയെടുക്കാന്‍ ചെന്നപ്പോള്‍ സരിത്ത് സ്വമേധയാ കൂടെ വന്നതാണെന്ന് വിജിലന്‍സ് അറിയിച്ചു.
Read Also: കെഎസ്ആര്‍ടിസിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
ലൈഫ് മിഷന് കേസില്‍ ചോദ്യം ചെയ്യാനായി സരിത്തിനെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോസ്ഥരെ അറിയിച്ച ശേഷമായിരുന്നു വിജിലന്‍സിന്റെ നടപടിയെന്നും പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍, ഒരു നോട്ടീസും നല്‍കാതെയാണ് സരിത്തിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു.
ബുധനാഴ്ച രാവിലെ, പാലക്കാട് എച്ച്ആര്‍ഡിഎസില്‍ ജോലി സംബന്ധമായ ആവശ്യത്തിനെത്തിയ സ്വപ്ന, മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി നല്‍കിയത് സംബന്ധിച്ച് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, സരിത്തിനെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്.
Post Your Comments