ThrissurNattuvarthaLatest NewsKeralaNews

ബസിൽ യാത്രക്കാരെ പോക്കറ്റടിക്കാൻ ശ്രമം : യുവാവ് പിടിയിൽ

മലപ്പുറം സ്വദേശി കുഞ്ഞിരിയകത്ത് ഫാറൂഖിനെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്

ചാവക്കാട്: സ്വകാര്യബസിൽ കയറി യാത്രക്കാരെ പോക്കറ്റടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി കുഞ്ഞിരിയകത്ത് ഫാറൂഖിനെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്.

പൊന്നാനി-ചാവക്കാട് റൂട്ടിലോടുന്ന മിനി വെറ്റ് ബസിൽ ആണ് സംഭവം. യാത്രക്കാരനെ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരും ബസ് ജീവനക്കാരും ഇയാളെ പിടികൂടുകയായിരുന്നു.

Read Also : സ്‌റ്റേഷനറി വകുപ്പ് വെട്ടിചുരുക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി, തീരുമാനത്തിനെതിരെ അണിയറയില്‍ പടനീക്കം

സ്വകാര്യബസുകളിൽ മോഷണം വ്യാപകമാകുന്ന വിവരം ലഭിച്ചതിനെത്തുടർന്ന്, ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിന്‍റെ നിർദ്ദേശപ്രകാരം ചാവക്കാട് എസ്.എച്ച്.ഒ വിപിൻ വേണുഗോപാലിന്‍റെ നേതൃത്വത്തിൽ സ്വകാര്യബസ് അസോസിയേഷനുമായി സഹകരിച്ച് രഹസ്യനിരീക്ഷണം നടത്തിവരുകയാണ്. അതിനിടെയാണ് തിങ്കളാഴ്ച പോക്കറ്റടി ശ്രമമുണ്ടായത്.

ചാവക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ നിരവധി തവണ ബസിൽ കയറി മോഷണം നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു. തുടർന്ന്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button