റിയാദ്: കസാഖ് വിദേശകാര്യമന്ത്രി മുഖ്താർ ബെസ്‌കെനുലിയുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ മന്ത്രിമാർ ചർച്ച ചെയ്തു. കസാഖ്സ്ഥാനിലേക്ക് ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നു സൗദി വിദേശകാര്യമന്ത്രി.
Read Also: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി : ഒഡിഷ സ്വദേശി പിടിയിൽ
പൊതുതാത്പര്യങ്ങൾ നിറവേറ്റുന്നതിനുള്ള ചർച്ചകളും വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുമായുള്ള ചർച്ചകളും നടന്നു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Read Also: ഇന്തോനേഷ്യയിലേക്കുള്ള യാത്രാ നിരോധനം പിൻവലിച്ചു: അറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
Post Your Comments