KottayamNattuvarthaLatest NewsKeralaNews

12 കാരനെ പീഡിപ്പിച്ചു : പാസ്റ്റർക്ക് എട്ട് വർഷം തടവും പിഴയും

അടൂര്‍ പന്നിവിഴഭാഗം ബിജോയിയെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജി.പി. ജയകൃഷ്ണന്‍ ശിക്ഷിച്ചത്

കോട്ടയം: 12 കാരനെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് എട്ടുവര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മണിമല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ അടൂര്‍ പന്നിവിഴഭാഗം ബിജോയിയെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജി.പി. ജയകൃഷ്ണന്‍ ശിക്ഷിച്ചത്.

സിലോണ്‍ പെന്തക്കോസ്ത് പള്ളിയില്‍ പാസ്റ്ററായിരുന്ന കാലത്താണ് സംഭവം. പള്ളിക്കുള്ളില്‍വെച്ചാണ് പീഡനം നടന്നത്. പിഴത്തുകയായ 75000 രൂപ പീഡനത്തിനിരയായ ആൺകുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്.

Read Also : യോഗിയുടെ ഗ്യാങ്‌സ്റ്റർ ആക്ട് : മൂന്നു മാസത്തിനുള്ളിൽ കണ്ടുകെട്ടിയത് 662 കോടി മൂല്യമുള്ള വസ്തുക്കൾ

മണിമല എസ്.ഐ.ആയിരുന്ന ജെബി കെ.ജോണാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. എസ്. മനോജ് ഹാജരായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button