ലക്നൗ: ഉത്തർ പ്രദേശിൽ യോഗി സർക്കാർ വ്യാപകമായി ഗ്യാങ്സ്റ്റർ ആക്ട് നടപ്പിലാക്കുന്നു. ഈ നിയമപ്രകാരം കുറ്റവാളികളുടെ വീടും വസ്തുക്കളും സർക്കാരിലേക്ക് കണ്ടുകെട്ടുന്നതാണ്.
ഒരേയൊരു കുറ്റകൃത്യം മാത്രമാണ് ചെയ്തതെങ്കിലും ഏതെങ്കിലും ഗ്യാങ്ങിലെ അംഗമാണ് കുറ്റവാളിയെന്ന് കണ്ടെത്തിയാൽ ഈ നിയമപ്രകാരമായിരിക്കും നടപടിയെടുക്കുക. മാർച്ച്, ഏപ്രിൽ, മെയ് എന്നീ മൂന്ന് മാസങ്ങൾക്കുള്ളിൽ മാത്രം 662 കോടി രൂപയുടെ വസ്തുവകകൾ സർക്കാർ കണ്ടുകെട്ടി. ഇതിൽ, മീററ്റ് നഗരത്തിൽ മാത്രം 250 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്.
Also read: ഇൻഫർമേഷൻ ലഭിച്ചത് പുലർച്ചെ: കുതിച്ചെത്തിയ സൈന്യം കൊന്നുതള്ളിയത് രണ്ട് ഭീകരരെ
ഇതിനിടെ, ഉത്തർ പ്രദേശിൽ പുതിയതായി 62 അധോലോക നായകന്മാർ ഉദയം ചെയ്തതായി യുപി പോലീസ് വ്യക്തമാക്കി. ഇവരെല്ലാം തന്നെ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മൂന്നു മാസമായി ഇവരുടെ പ്രവർത്തനങ്ങൾ പോലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാവരുടെയും വിശദ വിവരങ്ങൾ അടങ്ങുന്ന പട്ടിക പോലീസിന്റെ കൈകളിൽ ഉണ്ടെന്നും, അധികം വൈകാതെ തന്നെ ഒരു അടിച്ചമർത്തൽ പ്രതീക്ഷിക്കാമെന്നും എ.ഡി.ജി പ്രശാന്ത് കുമാർ അറിയിച്ചു.
Also read: ‘മതനിന്ദ ഒരിക്കലും ചെയ്യരുത്’: ഇന്ത്യയ്ക്ക് ഉപദേശവുമായി താലിബാൻ
ഗ്യാങ്ങ്സ്റ്റർ നിയമപ്രകാരമായിരിക്കും ഇവർക്കെതിരെ നടപടി എടുക്കുക. കുറ്റവാളികളുടെ വസ്തുവകകൾ നിയമപ്രകാരം കണ്ടുകെട്ടുമെന്നും പ്രശാന്ത് കുമാർ കൂട്ടിച്ചേർത്തു. ഭൂമാഫിയയിലെ അംഗങ്ങളായ 30 പേർ, വ്യാജമദ്യ മാഫിയ 228 പേർ, വിദ്യാഭ്യാസ മാഫിയയിലെ 18 പേർ എന്നിവരും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും, ഇവർക്കെതിരെ ഉടൻ തന്നെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
Post Your Comments