Latest NewsSaudi ArabiaNewsInternationalGulf

ഹജ്ജ് തീർത്ഥാടനം: പ്രവേശന നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിക്കുന്നുവെന്ന് സൗദി

ജിദ്ദ: ഹജ്ജ് തീർത്ഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കുന്നുവെന്ന് സൗദി അറേബ്യ. ജിദ്ദ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ ജവാസാത്തിനു കീഴിൽ 200 ലേറെ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. ഹജ്ജ് തീർത്ഥാടകർക്ക് സേവനം നൽകാനായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ജവാസാത്ത് ഉപയോഗിക്കുന്നത്.

ജവാസാത്തിനു കീഴിലെ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ നിരീക്ഷിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫീൽഡ് സപ്പോർട്ട് സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് തീർത്ഥാടകരുമായി ഇടപഴകുന്നതിലും പാസ്പോർട്ടുകളിലെ കൃത്രിമങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Read Also: ‘ഖത്തർ എയർവെയ്സിൽ ഇനി യാത്ര ചെയ്യില്ല’: ബോയ്കോട്ട് ആഹ്വാനം ട്രെൻഡിങ്ങിൽ, ആദ്യം പോയി സ്പെല്ലിങ് പഠിച്ചിട്ട് വരാൻ ട്രോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button