Latest NewsIndiaInternational

ഇന്ത്യയുടെ ഉദ്ദേശ്യശുദ്ധിയിൽ നല്ല വിശ്വാസം:  പ്രവാചക വിഷയത്തിലെ പ്രമേയം വോട്ടിനിട്ട് തള്ളി മാലിദ്വീപ്

മാലിദ്വീപ്: നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ ഇന്ത്യക്കെതിരെ എതിർപ്പുമായി വന്ന ഇസ്ലാമിക രാജ്യങ്ങൾക്കൊപ്പം നിൽക്കാതെ വീണ്ടും മാലിദ്വീപ്. മുൻപ് ജമ്മുകശ്മീർ വിഷയത്തിൽ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയുടെ നയങ്ങൾക്കൊപ്പം നിൽക്കാത്ത മാലിദ്വീപ് പ്രവാചക വിഷയത്തിലും ഇന്ത്യയെ പിന്തുണയ്‌ക്കുകയാണ്.

ഇന്നലെ മാലിദ്വീപ് പാർലമെന്റിൽ ഇന്ത്യയിലെ പ്രവാചക നിന്ദാ വിവാദത്തിൽ പ്രതിഷേധിക്കുന്ന പ്രമേയം അവതരിപ്പിക്കുകയും വോട്ടിനിട്ട് തള്ളുകയുമായിരുന്നു. ചില അംഗങ്ങൾ നടത്തിയ ശ്രമമാണ് ഭരണകൂടം തള്ളിയത്. മാലിദ്വീപ് പാർലമെന്റിലെ പ്രതിപക്ഷ അംഗവും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രതിരോധ മന്ത്രിയുമായിരുന്ന ആദം ഷെരീഫാണ് പ്രമേയം അവതരിപ്പിച്ചത്.

43 അംഗങ്ങളിൽ 33 പേരും എതിർത്ത് വോട്ട് ചെയ്തപ്പോൾ 10പേർ അനുകൂലിച്ചു. സൗദി അറേബ്യ, ബഹ്‌റിൻ എന്നീ രാജ്യങ്ങളും ഗൾഫ് കോർപ്പറേഷൻ കൗൺസിലെന്ന ജിസിസി രാജ്യങ്ങളും ഓർഗനൈ സേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ എന്നിവരാണ് പ്രവാചക നിന്ദ എന്ന വിഷയം ഏറ്റെടുത്ത് ഇന്ത്യയെ വിമർശിച്ച് രംഗത്തുവന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button