KeralaNattuvarthaLatest NewsNews

പ്രവാസ ജീവിതത്തിൽ നിന്ന് മ​ട​ങ്ങി​യെ​ത്തി​യ​വ​ര്‍​ക്ക്​ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ന്ന​ത്​ കേ​ര​ളം മാ​ത്രം

ഓ​പ്പറേ​ഷ​ന്‍ കു​ബേ​ര​യു​ടെ മാ​തൃ​ക​യി​ൽ ഓ​​പ്പ​റേ​ഷ​ന്‍ ശു​ഭ​യാ​ത്ര, തൊഴിൽ തട്ടിപ്പ് അവസാനിപ്പിക്കും: പി ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ തട്ടിപ്പ് അവസാനിപ്പിക്കാൻ ഓ​പ്പറേ​ഷ​ന്‍ കു​ബേ​ര​യു​ടെ മാ​തൃ​ക​യി​ൽ ഓ​പ​റേ​ഷ​ന്‍ ശു​ഭ​യാ​ത്ര ആരംഭിക്കുമെന്ന് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ. ഇ​തി​ന്‍റെ ആ​ദ്യ യോ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ 14ന്​ ​ചേ​രുമെന്നും, വ്യാ​ജ ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.

Also Read:ലഹരിവസ്തുക്കൾ നൽകി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു : യുവാവ് പൊലീസ് പിടിയിൽ

‘തൊ​ഴി​ല്‍ ത​ട്ടി​പ്പി​ന്​ അ​റി​ഞ്ഞു​കൊ​ണ്ട്​ ത​ല​വെ​ച്ചു​കൊ​ടു​ക്കു​ന്ന​വ​ര്‍ നി​ര​വ​ധി​യാ​ണ്. പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ്​ പ​ല​തി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്. പ​രാ​തി ല​ഭി​ച്ച​വ​യി​ല്‍ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​വാ​സി ചി​ട്ടി നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​ല്‍ പ​ണം അ​ട​ച്ച ആ​ര്‍​ക്കും തു​ക ന​ഷ്ട​മാ​വി​ല്ല. എ​ല്ലാ​വ​ര്‍​ക്കും തു​ക തി​രി​കെ ല​ഭി​ക്കാ​ന്‍ കെ.​എ​സ്.​എ​ഫ്.​ഇ ന​ട​പ​ടി​യെ​ടു​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ വൈ​ദ​ഗ്ധ്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ഗ്ലോ​ബ​ല്‍ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്​​ഫോം രൂ​പ​വ​ത്​​ക​രി​ക്കും’, അദ്ദേഹം പറഞ്ഞു.

‘ലോ​ക​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തെ​യും മ​ല​യാ​ളി​ക​ള്‍​ക്ക്​ ഈ ​പ്ലാ​റ്റ്​​ഫോം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും. ​ഇ​തു​വ​ഴി സാ​​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്താ​നും അ​വ​ര്‍​ക്ക്​ ജോ​ലി ന​ല്‍​കാ​നും ക​ഴി​യും. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നോ​ര്‍​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ഷ​ണല്‍ മൈ​ഗ്രേ​ഷ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ്​ ന​ട​ത്തും. പ്ര​വാ​സി​ക്ഷേ​മ വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്​​ത​ത വ​രു​ത്താ​ന്‍ ഈ ​കോ​ണ്‍​ഫ​റ​ന്‍​സ്​ സ​ഹാ​യി​ക്കും. കോ​വി​ഡ്​ കാ​ല​ത്ത്​ മ​ട​ങ്ങി​യെ​ത്തി​യ​വ​ര്‍​ക്ക്​ നോ​ര്‍​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി സ​ഹാ​യം ചെ​യ്തി​ട്ടു​ണ്ട്. സം​രം​ഭ​ക സ​ഹാ​യ​ക പ​ദ്ധ​തി നി​ര​വ​ധി പ്ര​വാ​സി​ക​ള്‍ ഉ​​പ​യോ​ഗ​പ്പെ​ടു​ത്തി.

മ​ട​ങ്ങി​യെ​ത്തി​യ​വ​ര്‍​ക്ക്​ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ന്ന​ത്​ കേ​ര​ളം മാ​ത്ര​മാ​ണ്. സാ​ന്ത്വ​നം സ​ഹാ​യ പ​ദ്ധ​തി​യി​ല്‍ 2000ത്തോ​ളം പേ​ര്‍​ക്ക്​ സ​ഹാ​യം ന​ല്‍​കി. ലേ​ബ​ര്‍ ക്യാ​മ്പുക​ളി​ലെ പ്ര​വാ​സി​ക​ള്‍​ക്കാ​യി പ​രി​ര​ക്ഷ പ​ദ്ധ​തി​ക​ള്‍ ഉ​ണ്ട്. ചി​കി​ത്സ, ഇ​ന്‍​ഷു​റ​ന്‍​സ്, വീ​ടു​ക​ള്‍​ക്ക്​ ഇ​ന്‍​ഷു​റ​ന്‍​സ്, കു​ട്ടി​ക​ള്‍​ക്ക്​​ വി​ദ്യാ​ഭ്യാ​സ സ​ഹാ​യം തു​ട​ങ്ങി​യ​വ ന​ല്‍​കു​ന്നു. ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ പ​​ങ്കെ​ടു​ക്കാ​ന്‍ നി​ര​വ​ധി​യാ​ളു​ക​ള്‍​ അ​പേ​ക്ഷി​ക്കു​ന്നു​ണ്ട്. സ​ഭ​യു​ടെ പ്രാ​ധാ​ന്യ​മാ​ണ്​ ഇ​തി​ല്‍​നി​ന്ന്​ വ്യ​ക്​​ത​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ബ​ഹി​ഷ്​​ക​രി​ച്ച പ്ര​തി​പ​ക്ഷം ഇ​ക്കു​റി സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​’, ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button