മുംബൈ: പുതിയ ചിത്രം ‘ധാക്കട്’ ബോക്സ് ഓഫീസിൽ വന്‍ പരാജയമായതിനെ തുടർന്ന്, ബോളിവുഡ് താരം കങ്കണ റണൗതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയർന്നത്. കങ്കണയുടെ കരിറിലെ തുടര്‍ച്ചയായ എട്ടാമത്തെ പരാജയമായിരുന്നു ചിത്രം.
100 കോടി രൂപ മുതല്‍ മുടക്കിൽ ഒരുക്കിയ ചിത്രം മൂന്നരക്കോടി രൂപ മാത്രമാണ് ബോക്സ് ഓഫീസില്‍ നേടിയത്. തുടർന്ന്, രൂക്ഷമായ പരിഹാസമാണ് താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോൾ തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങൾക്കും മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കങ്കണ.
‘2019 ല്‍ ഞാന്‍ മണികര്‍ണിക സൂപ്പര്‍ഹിറ്റാക്കി, 2020ല്‍ കോവിഡ് ആയിരുന്നു. 2021ല്‍ എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ ‘തലൈവി’ ഒ.ടി.ടിയില്‍ വന്‍ വിജമായിരുന്നു. എനിക്കെതിരേ ഒരുപാട് നെഗറ്റീവിറ്റി കാണാന്‍ സാധിക്കുന്നു. പക്ഷേ 2022ല്‍ ഞാന്‍ ‘ലോക്അപ്പ്’ എന്ന ഹിറ്റ് ഷോ അവതരിപ്പിക്കുന്നു. അത് ഇതുവരെ അവസാനിച്ചിട്ടില്ല. എനിക്ക് നല്ല പ്രതീക്ഷകളുണ്ട്’ കങ്കണ വ്യക്തമാക്കി.
‘സൂപ്പര്‍സ്റ്റാര്‍ കങ്കണ ബോക്സ് ഓഫിസിന്റെ റാണി’ എന്ന തലക്കെട്ടിൽ, സമൂഹ മാദ്ധ്യമത്തിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. റസ്‌നീഷ് റാസി സംവിധാനം ചെയ്ത ‘ധാക്കട്’ ഒരു സ്‌പൈ ത്രില്ലറാണ്. ഏജന്റ് അഗ്‌നി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് കങ്കണ ചിത്രത്തിൽ അവതരിപ്പിച്ചത്. അര്‍ജുന്‍ രാംപാല്‍, ദിവ്യാ ദത്ത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
Post Your Comments