ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഗുജറാത്തിലെ ആഗോള പ്രശസ്തമായ സൂററ്റ് നഗരത്തില്‍ നിന്നും പ്രസിദ്ധമായ സോമനാഥ ക്ഷേത്രമുള്ള ബിലിമോറ വരെയുള്ള 63 കിലോമീറ്റര്‍ പാതയിലാണ് 2026ല്‍ ബുള്ളറ്റ് ട്രെയിന്‍ ഓടുക. അഹമ്മദാബാദ്-മുംബൈ പാതയുടെ ഒരു ഘട്ടമാണ് സജ്ജമാവുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആസൂത്രിത കൊലപാതകം: ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അറസ്റ്റിൽ
പ്രസിദ്ധമായ സോമനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്ന നഗരമെന്നതാണ് ബിലിമോറയുടെ പ്രത്യേകത. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലോടുന്ന ട്രെയിനാണ് 508 കിലോമീറ്ററിലെ 12 സ്റ്റേഷനുകള്‍ ബന്ധപ്പെടുത്തുക. ഇന്ത്യാ-ജപ്പാന്‍ സഹകരണത്തോടെയുള്ള പദ്ധതിയില്‍ 1.1ലക്ഷം കോടി രൂപയാണ് വായ്പ നല്‍കുന്നത്. പദ്ധതിയുടെ 80 ശതമാനം തുകയും ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയാണ് നല്‍കുന്നത്.
61 കിലോമീറ്ററില്‍ റെയില്‍ പാത പോകേണ്ട തൂണുകളെല്ലാം പൂര്‍ത്തിയായി. ഒപ്പം ഇതിനെ ബന്ധപ്പെടുത്തുന്ന 150 കിലോമീറ്റര്‍ കരയിലൂടെയുള്ള പാതയുടെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
Post Your Comments