KeralaCinemaMollywoodLatest NewsNewsEntertainment

തന്റെ മകളെ ജാസ്മിനെ പോലെ ശക്തയായവളും സ്വയംപര്യാപ്തത ഉള്ളവളും ആയി വളർത്തുമെന്ന് ആര്യ ബഡായ്

'ആരാധകർ എത്ര ടോക്സിക് ആണ്, എന്തിനാണ് എന്റെ മകളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്?': മോശം കമന്റിട്ടയാൾക്ക് ആര്യയുടെ ചുട്ട മറുപടി

ഏറെ നാടകീയ മുഹൂർത്തങ്ങളുമായിട്ടാണ് ബിഗ് ബോസ് സീസൺ 4 മുന്നേറുന്നത്. ബിഗ് ബോസ് വീടിനുള്ളിലെ റിയാസിനെ കായികമായി നേരിട്ടതിന്റെ പേരിൽ റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. റോബിനെ തിരിച്ചെടുക്കാൻ ബിഗ് ബോസ് ചർച്ച നടത്തിയതിനെ തുടർന്ന് ജാസ്മിൻ എം മൂസ ഷോയിൽ നിന്നും സ്വയം പുറത്തായിരുന്നു. ഷോയിൽ വിജയ സാധ്യത ഉണ്ടായിരുന്ന ജാസ്മിനും റോബിനും ഇപ്പോൾ ഷോയിൽ നിന്ന് ഔട്ടായിരിക്കുകയാണ്.

ജാസ്മിന്റെ ഇറങ്ങിപ്പോക്ക് സോഷ്യൽ മീഡിയയും ഏറെ ചർച്ച ചെയ്തു. ജാസ്മിനെ പിന്തുണച്ച് നിരവധി പ്രമുഖർ രംഗത്തെത്തി. അക്കൂട്ടത്തിൽ ബഡായി ബംഗ്ളാവ് താരം ആര്യയുമുണ്ടായിരുന്നു. ജാസ്മിനെ സപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഒരു സ്റ്റോറി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആര്യ പങ്കുവച്ചിരുന്നു. ഇതിനെ ചുറ്റിപ്പറ്റി ചില ചർച്ചകളും നടന്നു. ആര്യയുടെ പോസ്റ്റിന് താഴെ ആര്യയുടെ മകൾ ജാസ്മിനെ പോലെതന്നെ വളരട്ടെ എന്നും, സെല്‍ഫ് റെസ്പക്ട് എന്താണെന്ന് പഠിക്കട്ടേ എന്നും മോശം രീതിയിൽ ഒരാൾ കമന്റ് ചെയ്തു. ആവശ്യമില്ലാതെ ഒരു വിഷയത്തിലേക്ക് തന്റെ മകളെ വലിച്ചിഴച്ചയാൾക്ക് ആര്യ കൃത്യമായ മറുപടിയും നൽകി.

Also Read:ഫുട്ബോള്‍ താരങ്ങളുടെ വഴിവിട്ട ജീവിതം, തനിക്ക് ഒരിക്കൽ പോലും സന്ദേശങ്ങള്‍ അയക്കാത്തവർ ഈ രണ്ട് താരങ്ങൾ: സൂസി കോര്‍ടെസ്

ആരാധകർ എത്ര ടോക്സിക് ആണെന്ന് ആര്യ മറ്റൊരു പോസ്റ്റിൽ കുറിച്ചു. ആ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. താൻ പറഞ്ഞ ഒരു കാര്യത്തിലേക്ക് എന്തിനാണ് തന്റെ കുട്ടിയെ വലിച്ചിഴയ്ക്കുന്നത് എന്നാണ് ആര്യ ചോദിക്കുന്നത്.

‘നിങ്ങൾ ഒരു അമ്മയാണോ അല്ലയോ എന്ന് എനിക്കറിയില്ല. എന്നാലും എന്തിനാണ് ഇത്തരത്തിൽ ഞാനാ പറയുന്ന കാര്യത്തിലേക്ക് എന്റെ കുഞ്ഞിനെ വലിച്ചിഴക്കുന്നത്. എന്റെ മകളെ ജാസ്മിൻ എം മൂസയെ പോലെ ശക്തയായവളും സ്വയംപര്യാപ്തത ഉള്ളവളും ആയി വളർത്തും’, ആര്യ സ്റ്റോറിയായി കുറിച്ചു. കമന്റ് ചെയ്ത വ്യക്തിയുടെ പേരും ആര്യ പരസ്യപ്പെടുത്തിയിരുന്നു. തന്റെ മകളെ ഒന്നിലേക്കും ഇനി വലിച്ചിഴയ്ക്കരുത് എന്ന് കൂടി ആര്യ വ്യക്തമാക്കുന്നുണ്ട്. ആര്യക്ക് മെസ്സേജ് അയച്ച വ്യക്തി ക്ഷമാപണം നടത്തിയതിനെ തുടർന്ന് ഈ സ്റ്റോറി ഡിലീറ്റ് ചെയ്യുകയായിരുന്നു ആര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button