Latest NewsIndiaNews

ഓൺലൈൻ ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടു: വീട്ടമ്മ ജീവനൊടുക്കി

 

 

ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. മണലി ന്യൂ ടൗണിൽ ഭാഗ്യരാജിന്റെ ഭാര്യ ഭവാനി (29)യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
ഒരു വർഷത്തിനകം 20 ലക്ഷത്തിലേറെ രൂപ ചൂതാട്ടത്തിലൂടെ ഭവാനി നഷ്ടപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.

തമിഴ്നാട്ടിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. സഹോദരികളോട് പണം കടംവാങ്ങിയും 20 പവൻ സ്വര്‍ണ്ണം വിറ്റ പണവും ഓൺലൈൻ ചൂതാട്ടത്തിനായി ഉപയോഗിച്ചു.

ഞായറാഴ്ച രാത്രി ഭർത്താവിനും കുട്ടികൾക്കുമൊപ്പം സംസാരിച്ചിരുന്ന ഭവാനി പെട്ടെന്ന് കുളിക്കാനെന്നു പറഞ്ഞ് പോവുകയായിരുന്നു. തുടർന്നാണ്, ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവര്‍ക്ക്‌ മൂന്നും ഒന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button