KeralaLatest NewsNews

വിഷം കണ്ടെത്താൻ വിദഗ്ധർ: സ്കൂളുകളില്‍ ഇന്നും പരിശോധന തുടരും, പാചകപ്പുരയിലെ പാത്രങ്ങടക്കം പരിശോധിക്കും

തിരുവനന്തപുരം: സ്കൂളുകളിലെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഇന്നും വിദഗ്ധ സംഘം പാചകപ്പുരകളിൽ പരിശോധന നടത്തും. ആരോഗ്യ -വിദ്യാഭ്യാസ – ഭക്ഷ്യ വകുപ്പുകളുടെ സംയുക്ത സമിതിയാണ് ഇന്ന് പരിശോധന നടത്തുന്നത്.

Also Read:സർക്കാരിന് തിരിച്ചടി, കേരള വിദ്യാഭ്യാസച്ചട്ടം നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

സ്കൂളുകളിലെ പാചകപ്പുരകളിൽ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു വസ്തുക്കൾ തുടങ്ങിയവയുടെ ഗുണനിലവാരവും മറ്റും സംയുക്ത സമിതി പരിശോധിച്ച് റിപ്പോർട്ട്‌ നൽകും. നെയ്യാറ്റിൻകരയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ പഴകിയ അരിയെ കുറിച്ചും സമിതി റിപ്പോർട്ട്‌ സമർപ്പിക്കും.

അതേസമയം, കഴിഞ്ഞ ദിവസം മന്ത്രിമാർ തന്നെ നേരിട്ട് സ്കൂളുകളിൽ എത്തി ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം പരിശോധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button