കൊൽക്കത്ത: ട്വിറ്ററിൽ ട്രെൻഡിങായി ‘ബോയ്കോട്ട് ഖത്തർ എയർവെയ്സ്’. ബി.ജെ.പി നേതാവിന്റെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെയാണ് ഈ ഹാഷ്ടാഗ് ട്രെൻഡിങ് ആയത്. ബി.ജെ.പി വക്താവ് നൂപുര ശർമയുടെ പ്രസ്താവനയെ ഖത്തർ അപലപിച്ചതിന് പിന്നാലെയാണ് ‘ബോയ്കോട്ട് ഖത്തർ എയർവെയ്സ്’ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചത്. സംഘപരിവാർ അനുകൂലികളാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്. അതേസമയം, ഇതിലും ചിലർക്ക് തെറ്റുകൾ പാട്ടിയിരിക്കുകയാണ്. Boycott എന്നതിന് ‘ Bycott’ എന്നാണ് പ്രതിഷേധക്കാർ എഴുതിയിരിക്കുന്നത്.
സ്പെല്ലിംഗ് മിസ്റ്റേക്ക് ഉള്ള ഹാഷ്ടാഗുമായി രംഗത്തെത്തിയവരാണ് പ്രതിഷേധിക്കാൻ നടക്കുന്നതെന്ന പരിഹാസമാണ് മറ്റുള്ളവർ ഉയർത്തുന്നത്. ‘ബോയ്കോട്ടി’ന്റെ സ്പെല്ലിങ് പോലും എഴുതാൻ അറിയാത്തവരാണ് ബഹിഷ്കരിക്കാൻ നടക്കുന്നതെന്ന റീട്വീറ്റുകളും നിറയുന്നുണ്ട്. ഖത്തറിന്റെ നിലപാടിനെതിരെ പരസ്യ പ്രതികരണവുമായി നിരവധി സംഘപരിവാർ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്.
Qatar Airways major shareholder and top frequent flyer – Mr. 2 rupees, CEO, Andhbhakth Pakoda co. calls to boycott Qatar Airways shakes the world economy ??? @PdpNm (Note his signature spelling of “bycott”) https://t.co/MPwuEUzdqw
— Venkatesh (@venk1975) June 6, 2022
‘ഞാനൊരു അഭിമാനമുള്ള ഹിന്ദുവാണ്. അതുകൊണ്ട് ഖത്തർ എയർവെയ്സിൽ ഇനി യാത്ര ചെയ്യില്ല’ എന്നായിരുന്നു ഇരാളുടെ കമന്റ്. ‘ഖത്തർ എയർവെയ്സിലെ യാത്ര അത്യാവശ്യം ചിലവേറിയതാണ്. അതുകൊണ്ട് ആദ്യം ഒരു ലിറ്റർ പെട്രോൾ ബഹിഷ്കരിക്കൂ, അതിനുശേഷം ആകാം ഖത്തർ എയർവെയ്സിലെ യാത്ര’ എന്നൊരാൾ ഇതിനു മറുപടി നൽകി..
കോവിഡ് പ്രതിസന്ധിക്കാലത്ത് 1350 ഓക്സിജൻ സിലിണ്ടറുകളിലെറെ സൗജന്യമായി നൽകിയ കമ്പനിയാണ് ഖത്തർ എയർവെയ്സെന്നും, വൈകാരികമായ ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദമില്ലാതാക്കാൻ അവസരമൊരുക്കരുതെന്നും നിരീക്ഷകർ പറയുന്നു.
Post Your Comments