Latest NewsNewsInternational

പിതാവിനെ വെടിവെച്ച് കൊന്ന് രണ്ടുവയസുകാരൻ: അമ്മ അറസ്റ്റില്‍

തോക്ക് അശ്രദ്ധമായി സൂക്ഷിച്ചതിന് അറസ്റ്റിലായ അമ്മ മരി റോസ് അയാലയ്ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി.

വാഷിംഗ്‌ടൺ: രണ്ടുവയസുകാരന്റെ വെടിയേറ്റ് പിതാവ് മരിച്ചു. അമേരിക്കയിലെ ഓര്‍ലാന്‍ഡോയിലാണ് സംഭവം. രണ്ടുവയസുകാരന്‍ തോക്കുകൊണ്ട് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണ് മരണത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. മേയ് 26നാണ് സംഭവം നടന്നത്. ആത്മഹത്യയെന്ന് കരുതിയ അന്വേഷണം പിന്നീട് കുട്ടിയുടെ സഹോദരങ്ങളാണ് കൃത്യമായ വിവരം നല്‍കിയത്.

Read Also: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

തോക്ക് അശ്രദ്ധമായി സൂക്ഷിച്ചതിന് അറസ്റ്റിലായ അമ്മ മരി റോസ് അയാലയ്ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. ബാഗില്‍ വച്ചിരുന്ന തോക്ക് കുട്ടി എടുത്ത് കളിക്കുന്നതിനിടെ ഇതേ റൂമിലിരുന്നു വീഡിയോ ഗെയിം കളിക്കുകയായിരുന്ന അച്ഛന് വെടിയേല്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button