KeralaLatest NewsNews

നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ വൃത്തിഹീനമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നത് കണ്ടെത്തി

 

 

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ വൃത്തിഹീനമായ നിലയിൽ ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചിരുന്നത് പരിശോധനയിൽ കണ്ടെത്തി. പാചകപ്പുരയും കണ്ടാൽ അറയ്‌ക്കുന്ന രീതിയിലാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പാചകക്കാർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. പാചകക്കാരോട് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. അതുവരെ ഇവരെ പാചകത്തിൽ നിന്ന് മാറ്റി നിർത്താനും നിർദ്ദേശമുണ്ട്. സ്‌കൂളിലെ വെള്ളത്തിന്റെ സാമ്പിളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.

സംഭവത്തിൽ സ്‌കൂൾ അധികൃതർക്ക് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button