
പാലക്കാട്: കല്ലടിക്കോട് ഭാര്യ ഭര്‍ത്താവിനെ വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ചുങ്കം സ്വദേശി ശാന്തയാണ് കോലത്തുപള്ളിയാല്‍ ചന്ദ്രനെ കൊലപ്പെടുത്തിയത്. ശാന്തയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ചന്ദ്രന്റെ നിലവിളി ശബ്ദം കേട്ട് എത്തിയ അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്
കല്ലടിക്കോട് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കല്ലടിക്കോട് സി.ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തുണ്ട്. ഇന്‍ക്വിസ്റ്റ് നടപടികള്‍ക്ക് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റും.
Post Your Comments