KeralaLatest NewsNews

എസ്എഫ്ഐ എന്നും കമ്മ്യൂണിസ്റ്റ് ക്യാപ്റ്റന്മാരുടെ നെറികേടുകൾ ന്യായീകരിക്കാൻ മാത്രം വിധിക്കപ്പെട്ട പടുജന്മങ്ങൾ: കുറിപ്പ്

പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയാണ് ടാങ്കുകൾ കയറ്റി ചതച്ചരച്ചും യന്ത്രത്തോക്കുകൾ കൊണ്ട് വെടിവെച്ചു വീഴ്ത്തിയും ചൈനീസ് പട്ടാളം കശാപ്പു ചെയ്തത്

1989-ൽ ബീജിംഗിലെ ടിയാനൻമെൻ സ്ക്വയറിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രകടനങ്ങളും അതിനെ അടിച്ചമർത്താൻ ചൈനീസ് ഭരണകൂടം നടത്തിയ കൂട്ടക്കൊലയുടേയും ഓർമ്മകളുടെ മുപ്പത്തിരണ്ട് വർഷം കടന്നു പോകുകയാണ്. ഈ അവസരത്തിൽ ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയെയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചും വിടി ബൽറാം പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

ചരിത്രത്തിൽ സമാനതകളില്ലാത്ത നിഷ്ഠൂരതയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ജനാധിപത്യത്തിനായി വാദിച്ച സ്വന്തം പൗരന്മാരായ വിദ്യാർത്ഥികൾക്ക് നേരെ നടത്തിയതെന്ന്   വിടി ബൽറാം പറയുന്നു. എസ്എഫ്ഐ എന്നത് എന്നും കമ്മ്യൂണിസ്റ്റ് ക്യാപ്റ്റന്മാരുടെ നെറികേടുകൾ ന്യായീകരിക്കാൻ മാത്രം വിധിക്കപ്പെട്ട പടുജന്മങ്ങളാണെന്നും വിടി ബൽറാം സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.

read also: മദ്യവും ശൂലവും നാരങ്ങയും വച്ച്‌ വിളക്ക് കൊളുത്തി, മുടി വിതറി: പത്തനാപുരത്തെ മോഷ്ടാവ് സ്റ്റേഷനില്‍ കീഴടങ്ങി

കുറിപ്പ് പൂർണ്ണ രൂപം,

കമ്മ്യൂണിസമെന്നത് എന്തോ മാനവികതയുടെ പ്രത്യയശാസ്ത്രമാണെന്ന തെറ്റിദ്ധാരണ ഇപ്പോഴും വച്ചുപുലർത്തുന്ന നിഷ്ക്കളങ്കർ ഈ വിഡിയോ നിർബ്ബന്ധമായും കാണണം. ചരിത്രത്തിൽ സമാനതകളില്ലാത്ത നിഷ്ഠൂരതയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ജനധിപത്യത്തിനായി വാദിച്ച സ്വന്തം പൗരന്മാരായ വിദ്യാർത്ഥികൾക്ക് നേരെ നടത്തിയത്. പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയാണ് അന്ന് ടാങ്കുകൾ കയറ്റി ചതച്ചരച്ചും യന്ത്രത്തോക്കുകൾ കൊണ്ട് വെടിവെച്ചു വീഴ്ത്തിയും ചൈനീസ് പട്ടാളം കശാപ്പു ചെയ്തത്.

എസ്എഫ്ഐ എന്നത് എന്നും കമ്മ്യൂണിസ്റ്റ് കേപ്റ്റന്മാരുടെ നെറികേടുകൾ ന്യായീകരിക്കാൻ മാത്രം വിധിക്കപ്പെട്ട പടുജന്മങ്ങളാണെന്നും സീതാറാം യെച്ചൂരി എന്ന അഭിനവ ‘ജനാധിപത്യവാദി’യുടെ തനിസ്വരൂപം എന്താണെന്നും തുറന്നുപറയുന്ന ഒരു പരിപാടി ഒരു മലയാള മാധ്യമ പ്രവർത്തകനിൽ നിന്നുണ്ടായതിൽ അത്ഭുതവും സന്തോഷവുമുണ്ട്. ബാബു രാമചന്ദ്രന് അക്കാര്യത്തിൽ അഭിനന്ദനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button