ആലപ്പുഴ: നഗരത്തിലെ വീട്ടിൽ നിന്ന് നാടൻ ബോംബും മയക്കുമരുന്നുകളും മാരകായുധങ്ങളും പിടികൂടിയ സംഭവത്തിൽ രണ്ടു പേർ പൊലീസ് പിടിയിൽ. ആലപ്പുഴ കുതിരപ്പന്തി കണ്ടത്തിൽവീട്ടിൽ അജിത്ത് (30), എറണാകുളം കാക്കനാട് തുണ്ടിയിൽ ദീപക് (28) എന്നിവരാണ് പിടിയിലായത്. ഇവരെ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ആലപ്പുഴ കളർകോട് ഇരവുകാട് ബൈപാസിന് സമീപത്തെ ത്രിമൂർത്തി ഭവനം രഞ്ജിത്തിന്റെ (27) വീട്ടിൽ നിന്നാണ് മാരകായുധങ്ങളുടെയും മയക്കുമരുന്നിന്റെയും വൻശേഖരം പിടികൂടിയത്.
Read Also : പാകിസ്ഥാനിൽ ഗ്യാസ് വില 45 ശതമാനം വർദ്ധിപ്പിച്ചു
പരിശോധനക്കിടെ ഓടി മറഞ്ഞ വീട്ടുടമ രഞ്ജിത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായവർ. പലയിടത്തും ക്വട്ടേഷൻ ആക്രമണം നടത്തുന്ന ക്രിമിനൽ സംഘമാണിവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments