പാകിസ്ഥാൻ: പാകിസ്ഥാനിൽ പാചക വാതക വിലയിൽ വൻ വർദ്ധനവ്. ഗ്യാസ് വില വർദ്ധിപ്പിക്കാൻ ഓയിൽ ആന്റ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകി. സതേൺ ഗ്യാസ് കമ്പനി (എസ്എസ്ജിസി), നോർത്തേൺ ഗ്യാസ് പൈപ്പ്‌ലൈൻസ് ലിമിറ്റഡ് (എസ്എൻജിപിഎൽ) എന്നിവയുടെ ഗ്യാസ് വില വർദ്ധിപ്പിക്കാനാണ് അനുമതി നൽകിയത്. ജൂലൈ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
എആർവൈ ന്യൂസ് റിപ്പോർട്ട് പ്രകാരം, എസ്എസ്ജിസി ഉപഭോക്താക്കൾക്ക് ഗ്യാസ് വില 44 ശതമാനവും എസ്എൻജിപിഎൽ ഉപഭോക്താക്കൾക്ക് ഗ്യാസ് വില 45 ശതമാനവും വർദ്ധിച്ചു. എസ്എസ്ജിസിയുടെ ഒരു സിലിണ്ടറിന് 308.53 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, എസ്എസ്ജിസി ഉപഭോക്താക്കൾ സിലണ്ടറിന് 1,007 രൂപ നൽകേണ്ട വരും. എസ്എൻജിപിഎൽ ഉപഭോക്താക്കൾ നൽകേണ്ട വില 854.52 രൂപയായും വർദ്ധിച്ചു.
Also Read: ടെറസിൽ നിന്നു വീണ് വീട്ടമ്മ മരിച്ചു
സമീപകാലത്ത് പെട്രോൾ, മണ്ണെണ്ണ, വൈദ്യുത നിരക്ക് എന്നിവ കുത്തനെ വർദ്ധിപ്പിച്ചിരുന്നു. കൂടാതെ, ഇന്ധന സബ്സിഡിയും എടുത്തുകളഞ്ഞു.
Post Your Comments