
കൊച്ചി: തൃപ്പുണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍, കരാറുകാര്‍ക്കെതിരെ കേസ്. അപകടത്തില്‍ വിഷ്ണു എന്ന യുവാവാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്.
ഐ.പി.സി 304 എ വകുപ്പ് പ്രകാരമാണ് കരാറുകാര്‍ക്കെതിരെ കേസെടുത്തത്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഈ വകുപ്പ് ചുമത്തണമോ എന്നത് കളക്ടര്‍ പരിശോധിച്ച ശേഷം തീരുമാനിക്കും.
സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ച്ച പരിശോധിക്കും. പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മറ്റുള്ളവരുടെ അശ്രദ്ധയാണ് മകന്റെ ജീവനെടുത്തതെന്ന് അച്ഛന്‍ മാധവന്‍ ആരോപിച്ചു. അപകടം ഒഴിവാക്കാമായിരുന്നു. ഈ അവസ്ഥ ഇനി ആര്‍ക്കും സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments