Latest NewsKeralaNews

കുതിരവട്ടത്ത് സൂപ്രണ്ടിന്റെ സസ്പെൻഷൻ: പ്രതിഷേധം കടുക്കുന്നു

 

 

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തതിനെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് കെ.ജി.എം.ഒ.എ. സൂപ്രണ്ടിനെതിരായ നടപടി പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം സംസ്ഥാന വ്യപകമാക്കും. സൂപ്രണ്ടിനെതിരായുള്ള സസ്പെൻഷനിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ, അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത് നിരവധി അസൗകര്യങ്ങൾക്കിടയിലാണെങ്കിലും അതിനിടയിൽ സൂപ്രണ്ടിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം അദ്ദേഹം ചെയ്തതാണ്. റിമാൻഡ് പ്രതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പോലീസിനാണെന്നും കെ.ജി.എം.ഒ.എ പറയുന്നു. പ്രതി രക്ഷപ്പെട്ടതിന് സൂപ്രണ്ടിനെ മാത്രം പഴിചാരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കെ.ജി.എം.ഒ.എയുടെ നിലപാട്. അതുകൊണ്ട് തന്നെ, സസ്പെൻഷൻ പിൻവലിക്കുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button