തിരുവനന്തപുരം: പോത്തൻകോട് മാർക്കറ്റിൽ നിന്നും 50 കിലോ അഴുകിയ ചൂര മീൻ പിടിച്ചെടുത്ത് ആരോഗ്യവകുപ്പ്. പോത്തന്‍കോട് പഞ്ചായത്ത് പ്രദേശത്ത് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് ഉപയോഗശൂന്യമല്ലാത്ത മത്സ്യവും മറ്റും വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
Also Read:മുടിയുടെ ആരോഗ്യത്തിന് പുതിയ വഴികൾ…
മാര്‍ക്കറ്റിലും ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളിലും വന്‍ ക്രമക്കേടാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. 12 മത്സ്യ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും, വാവറ അമ്പലത്തില്‍ ഒരു ഹോട്ടല്‍ അടച്ചുപൂട്ടുകയും ചെയ്തു.
അതേസമയം, പോത്തൻകോട് ടൗണിൽ പഴകിയ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന രണ്ട് ഹോട്ടലുകള്‍ക്ക് ആരോഗ്യവകുപ്പ് പിഴയീടാക്കി.
Post Your Comments