മുട്ടയുടെ വെളള, അര വാഴപ്പഴം, അര കപ്പ് ഐ.പി.എ ബീര്‍,1 ടേബിള്‍ സ്പൂണ്‍, കലര്‍പ്പില്ലാത്ത തേന്‍, 12 തുളളി കര്‍പ്പൂര തുളസി എസന്‍ഷ്യല്‍ ഓയില്‍ എന്നിവ ഉപയോഗിച്ച് മുടി വളരാനുള്ള മിശ്രിതം തയ്യാറാക്കാം. ഈ മിശിതം നിങ്ങളുടെ തലയില്‍ മുടി കൊഴിഞ്ഞ അല്ലെങ്കില്‍ കഷണ്ടിയുളള ഭാഗത്ത് പുരട്ടുക. പുരട്ടിയതിന് ശേഷം രണ്ട് മണിക്കൂര്‍ ഇത് വെക്കുക.
ശേഷം സാധാരണ രീതിയില്‍ കഴുകി കളയാവുന്നതാണ്. തലയില്‍ ചെറിയ പുകച്ചിലോ ചൂടോ അനുഭവപ്പെടുകയാണെങ്കില്‍ ഈ ഔഷധം നിങ്ങളുടെ തലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസിലാക്കാന്‍. ഈ ചികിത്സ ആഴ്ചയില്‍ ഒരു ദിവസം ചെയ്യാവുന്നതാണ്.
Post Your Comments