മക്ക: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ച ആദ്യ ദിവസം തന്നെ ലഭിച്ചത് മൂന്ന് ലക്ഷത്തിലേറെ അപേക്ഷകളെന്ന് സൗദി അറേബ്യ. അടുത്തമാസം 11 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഹജ്ജ്, ഉംറ മന്ത്രാലയം അണ്ടർസെക്രട്ടറി ഹിഷാം സയീദാണ് ഇക്കാര്യം അറിയിച്ചത്. തീർത്ഥാടകരുടെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്ന നിയന്ത്രണങ്ങൾ ഇത്തവണ ഉണ്ടാകും.
Read Also: ഇന്ത്യയുടെ പങ്ക് നാമമാത്രം: കാലാവസ്ഥാ മാറ്റത്തിന് ഉത്തരവാദികൾ പാശ്ചാത്യ രാജ്യങ്ങളെന്ന് നരേന്ദ്ര മോദി
ഹജ്ജ് തീർത്ഥാടനത്തിന് എത്തുന്നവർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിനുകൾ സ്വീകരിക്കണം. ഹജ്ജ് തീർത്ഥാടകർ രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവായ പിസിആർ പരിശോധനാ ഫലവും സമർപ്പിക്കണം. ഹജ്ജിനു പോകാൻ ഉദ്ദേശിക്കുന്നവർക്ക് https://www.haj.gov.sa/en/InternalPages/Haj എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.
അനുമതിയില്ലാതെ ഹജ്ജ് കർമ്മത്തിന് പോകുന്ന പ്രവാസികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി സർക്കാർ നേരത്തെ അറിയിച്ചിരുന്നു. നിയമം ലംഘിച്ചാൽ പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു. പെർമിറ്റ് ലഭിക്കാതെ ഹജ്ജിന് പോകുന്നവർ പിടിക്കപ്പെട്ടാൽ 10 വർഷത്തേക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments