ഗൂഗിൾ പേ യിൽ പുതിയ ഭാഷ അവതരിപ്പിച്ചു. ഹിന്ദിയും ഇംഗ്ലീഷും ചേർന്ന ഹിംഗ്ലീഷാണ് പുതുതായി അവതരിപ്പിച്ച ഭാഷ. ഇതോടെ, ഗൂഗിൾ പേ ഇപ്പോൾ ഹിന്ദി, കന്നഡ, ഇംഗ്ലീഷ്, തമിഴ് എന്നിവയുൾപ്പെടെ 9 ഭാഷകളിൽ സേവനം വാഗ്ദാനം ചെയ്യുന്നു.
ഡിജിറ്റൽ പേയ്മെന്റ് ആപ്പിൽ ഹിംഗ്ലീഷ് ഉൾപ്പെടുത്തുമെന്ന് കഴിഞ്ഞ വർഷമാണ് ഗൂഗിൾ പ്രഖ്യാപിച്ചത്. ഈ പുതിയ ഫീച്ചർ ഗൂഗിൾ പേ യുടെ ഐഒഎസ്, ആൻഡ്രോയ്ഡ് പതിപ്പിൽ ലഭ്യമാണ്. ഹിംഗ്ലീഷ് ഭാഷ പ്രവർത്തനക്ഷമമാക്കാൻ, ഉപയോക്താക്കൾ ആപ്പിന്റെ സെറ്റിംഗിൽ പോയി ‘ വ്യക്തിഗത വിവരങ്ങൾ’ ക്ലിക്ക് ചെയ്തതിനുശേഷം ഭാഷ വിഭാഗം കണ്ടെത്തുക. ഭാഷ വിഭാഗത്തിൽ നിന്ന് ഹിംഗ്ലീഷ് ഭാഷ തിരഞ്ഞെടുക്കാം.
Post Your Comments