അബുദാബി: അബുദാബിയിൽ ആദ്യ കോഷർ റെസ്‌റ്റോറന്റ് തുറന്നു. ഇസ്രയേലി വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗ്രാൻഡ് കനാലിലെ റിറ്റ്‌സ് കാൾടൺ ഹോട്ടലിലാണ് റെസ്‌റ്റോറന്റ് തുറന്നിട്ടുള്ളത്. ജൂത വിശ്വാസങ്ങൾക്ക് യോജിച്ച വിധം കോഷർ മുദ്രയോടുകൂടിയ ഭക്ഷണ വിഭവങ്ങൾ ഇവിടെ നിന്നും ലഭ്യമാകും.
Read Also: ഹജ്ജ് തീർത്ഥാടനം: ആദ്യ ദിവസം ലഭിച്ചത് മൂന്നു ലക്ഷത്തിലേറെ അപേക്ഷകളെന്ന് സൗദി അറേബ്യ
ജൂത വിശ്വാസികൾ മാംസവും പാൽ ഉൽപന്നങ്ങളും ഒരുമിച്ചു കഴിക്കില്ല. യുഎഇയിലെ മെനുവിൽ കോഷർ ഭക്ഷണം ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വിഭാഗവുമായി കരാർ ഒപ്പിട്ടിരുന്നു. പ്രസവിക്കുന്ന മത്സ്യങ്ങൾ, ചിപ്പി, ഞണ്ട്, പന്നി ഉൾപ്പെടെ ചില മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയും ജൂതമതവിശ്വാസികൾക്ക് നിഷിധമാണ്.
കഴിഞ്ഞ വർഷം ദുബായിലാണ് യുഎഇയിലെ ആദ്യത്തെ കോഷർ റെസ്‌റ്റോറന്റ് തുറന്നത്. ഇതിന് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചതിന് പിന്നാലെയാണ് അബുദാബിയിൽ പുതിയ റെസ്‌റ്റോറന്റ് ആരംഭിച്ചത്.
Read Also: ബംഗ്ലാദേശിൽ കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടിത്തം: 35 പേർ വെന്തുമരിച്ചു, 450 പേർക്ക് പൊള്ളലേറ്റു
Post Your Comments